ദേശീയം

സിബിഐ കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കോടതി ചേരുന്നതിനു തൊട്ടുമ്പ്, സിവിസിക്കു വിമര്‍ശനം; ഖേദ പ്രകടനവുമായി സോളിസിറ്റര്‍ ജനറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ചു കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ (സിവിസി) അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതില്‍ സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചു. കോടതി വിമര്‍ശനം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഖേദപ്രകടനം നടത്തി. 

ഇന്നു കേസ് പരിഗണിക്കുന്നതിനു തൊ്ട്ടു മുമ്പാണ് മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഞായറാഴ്ചയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നല്‍കിയിരുന്ന സമയം. ഈ റിപ്പോര്‍ട്ടിനായി കോടതി രജിസ്ട്രി ഞായറാഴ്ചയും തുറന്നിരുന്നുവെന്നും പതിനൊന്നര വരെ ഇതിനായി കാത്തിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സോളിസിറ്റര്‍ ജനറല്‍ ഖേദപ്രകടനം നടത്തിയത്.  

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. റിപ്പോര്‍ട്ട് വൈകിയ പശ്ചാത്തലത്തില്‍ ഹര്‍ജി പരിഗണിക്കുന്നതു കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി.

സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ട എം നാഗേശ്വര്‍ റാവു ചുമതലയേറ്റ 23 മുതല്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.കെ. പട്‌നായിക് ആണു സിവിസിയുടെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചത്. ശനിയാഴ്ചയാണ് അന്വേഷണം പൂര്‍ത്തീകരിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ