ദേശീയം

ഫാഷന്‍ ഡിസൈനറും സഹായിയും വീട്ടില്‍ മരിച്ച നിലയില്‍; ജോലിക്കാരന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഫാഷന്‍ ഡിസൈനറിനേയും അവരുടെ സഹായിയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയതത്. സംഭവത്തില്‍ ഇവരുടെ തൊഴിലാളി അടക്കം മൂന്ന് പേരെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. മാല ലഖാനി (53) സഹായി ലഹദൂര്‍ (50) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.

ഇവരുടെ തൊഴിലാളിയായ രാഹുല്‍, റെഹ്മത്ത്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത് . മാലയുടെ ബോട്ടിക്കിലെ തയ്യല്‍ക്കാരനാണ് രാഹുല്‍. വീടിനോട് ചേര്‍ന്ന ഫാംഹൗസിലാണ് വസ്ത്ര നിര്‍മാണ ശാല സ്ഥിതിചെയ്യുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ റഹ്മത്തും ബഷീറും രാഹുലിനെ കാണാനായി ഇവിടെയെത്തി.

ശമ്പളത്തിന്റെ കാര്യം പറഞ്ഞ് മാലയുമായി വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് കത്തി ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ ബഹദൂര്‍ ഒച്ചവെച്ചതോടെ ഇയാളെയും കുത്തുകയായിരുന്നു. മാലയുടെ ഹോണ്ട സിറ്റിയും എടുത്താണ് മൂന്നുപേരും കടന്നത്. തുടര്‍ന്ന് വെളുപ്പിന്  1.30 ന് എത്തിയ മൂന്നുപേരും വസന്ത് കുഞ്ചിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍