ദേശീയം

ദേശിയ പൗരത്വ പട്ടികയില്‍ ഇടമില്ല, അസമില്‍ ആത്മഹത്യകള്‍ തുടരുന്നു, രണ്ട് പേര്‍ കൂടി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ബഗാരിഗുരി: ദേശീയ പൗരത്വ പട്ടികയില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അസമില്‍ രണ്ട് പേര്‍ കൂടി ജീവനൊടുക്കി. ഇതോടെ ഈ വിഷയത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മുപ്പത്തിമൂന്നിലേക്ക് എത്തി. ഇന്ത്യക്കാരല്ലാത്തവരെ കണ്ടെത്തുന്നതിനായി സുപ്രീംകോടതി നിര്‍ദേശിച്ച ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യകള്‍ തുടരുന്നത്. 

ആയിരക്കണക്കിന് പേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടാതെ പുറത്താക്കപ്പെട്ടിരിക്കുന്നത്. അസാമിലെ ബഗുരിഗുരി ഗ്രാമത്തിലെ ഷമ്‌സുല്‍ ഹഖ് (46) എന്ന കൂലിവേലക്കാരനും, മുപ്പത്തിയഞ്ചുകാരനായ അബ്ദുല്‍ ജലീലുമാണ് ഇപ്പോള്‍ ജീവനൊടുക്കിയത്. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് വേണ്ടി ഇവര്‍ വലിയ തോതില്‍ പണം ചിലവഴിച്ചിരുന്നു. എന്നാല്‍ അന്തിമ ലിസ്റ്റ് എത്തിയപ്പോള്‍ ഇരുവരുടേയും ഭാര്യമാരുടെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. 

1971 മാര്‍ച്ച് 27ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവരാണ് എന്നാണ് അസം ജനതയ്ക്ക് തെളിയിക്കേണ്ടത്. അല്ലാത്തവരെ വിദേശികളായി പ്രഖ്യാപിക്കും. അസമിലെ ഇന്ത്യക്കാരേയും കുടിയേറ്റക്കാരേയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതി ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ അസം ജനതയ്ക്ക് മേല്‍ വലിയ പ്രതിസന്ധിയാണ് ഇത് തീര്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി