ദേശീയം

ഒരുവയസ്സുകാരിക്ക് മുകളിലൂടെ ചീറിപ്പാഞ്ഞ് ട്രെയിന്‍; ഞെട്ടലും കരച്ചിലും നിറഞ്ഞ നിമിഷങ്ങള്‍; ഒടുവില്‍ അവിശ്വസനീയ രക്ഷപെടല്‍ (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

മഥുര (ഉത്തർപ്രദേശ്): റെയിൽവെ പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടതിന്റെ
ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ഞ് വീണതിന് പിന്നാലെ ഇതേ പാളത്തിലൂടെ ട്രെയിൻ കടന്നുപോയെങ്കിലും ഒരു പോറൽപോലും സംഭവിക്കാതെ കുഞ്ഞ് രക്ഷപെടുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുര റെയിൽവെ സ്റ്റേഷനിലാണ് സംഭവം. 

ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുമ്പോൾ അമ്മയുടെ കൈയ്യിലായിരുന്ന കുഞ്ഞ് കൈ തട്ടി പാളത്തിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിൻ പ്ലാറ്റ്ഫോം വിട്ടുപോയത്. കുഞ്ഞ് വീഴുന്നത് കണ്ട് സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങിയെങ്കിലും എല്ലാവര്‍ക്കും നിസ്സഹായരായി നോക്കി നില്‍ക്കാനെ കഴിഞ്ഞോള്ളു.

എന്നാല്‍ ട്രെയിൻ കടന്നുപോയപ്പോൾ പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലായി അപകടമൊന്നും സംഭവിക്കാതെ കുഞ്ഞ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍തന്നെ പ്ലാറ്റ്ഫോമിൽ നിന്ന് ചാടിയിറങ്ങി ഒരാൾ കുട്ടിയെ എടുത്ത് മാതാപിതാക്കളെ ഏൽപ്പിച്ചു. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം