ദേശീയം

തിരക്കുള്ള ബസ്സില്‍ സ്വയംഭോഗം ചെയ്ത യുവാവിനെ ചെരുപ്പൂരിതല്ലി മാധ്യമപ്രവര്‍ത്തക; യുവാവ് പൊലീസ് കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബസ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകയെ നോക്കി സ്വേയംഭോഗം ചെയ്തയാളെ യുവതി തന്നെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുകേഷ് രഞ്ജന്‍ കുമാര്‍ എന്നയാളെയാണ് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 26കാരിയായ ടെലിവിഷന്‍ ജേര്‍ണലിസ്റ്റാണ് തനിക്കുനേരെ ലൈംഗികചേഷ്ടകള്‍ കാണിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പ്രതികരിച്ചത്. 

ഇന്നലെ രാത്രി സൗത്ത് ഡല്‍ഹിയിലൂടെ സര്‍വീസ് നടത്തിയ ക്ലസ്റ്റര്‍ ബസ്സുകളില്‍ ഒന്നിലായിരുന്നു സംഭവം. രാത്രി ഏകദേശം 9:15ഓടെയാണ് സംഭവം നടന്നത്. കപ്‌ഷേരയില്‍ ജോലി ചെയ്യുന്ന യുവതി അവിടെ നിന്നും സംഘം വിഹാര്‍ മേഖലയിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. 

'സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്ത എന്റെ അരികിലായി അയാള്‍ വന്ന് നില്‍ക്കുകയായിരുന്നു. എനിക്കുനേരെ തുറിച്ചുനോക്കികൊണ്ട് നിന്നിരുന്ന അയാള്‍ പിന്നീട് പാന്റിന്റെ സിബ് ഊരുകയും അയാളുടെ സ്വകാര്യഭാഗങ്ങള്‍ പുറത്തെടുക്കുകയുമായിരുന്നു',പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. 

യുവാവിനെ ചെരിപ്പൂരി അടിച്ച ശേഷം അയാളെ ബസ്സിനുള്ളില്‍ തന്നെ പിടിച്ചുവച്ച യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി അയാളെ കസ്റ്റഡിയിലെടുത്തു. തിരക്കുള്ള ബസ് ആയിരുന്നെങ്കിലും യുവാവിന്റെ മോശമായ പെരുമാറ്റം തുറന്നുപറഞ്ഞ തന്നെ സഹായിക്കാന്‍ ആരും തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. ഒരാള്‍ തുടക്കത്തില്‍ കൂടെനിന്നെങ്കിലും പിന്നീട് സാക്ഷിയാകണമെന്ന് പറഞ്ഞപ്പോള്‍ കൈയ്യൊഴിയുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍