ദേശീയം

'രാഹുല്‍ ഗാന്ധിയുടെ അച്ഛനാരാണെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ മോദിയുടെ അച്ഛന്റെ പേരെങ്കിലും അറിയാമോ? '; പുലിവാല് പിടിച്ച് കോണ്‍ഗ്രസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍ : രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രസംഗം വിവാദത്തിലേക്ക്. അപമാനകരം എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തിന്റെ ക്ലിപ്പ് ബിജെപി പ്രചരിപ്പിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ വിലാസ്‌റാവു മുട്ടേംവറാണ് പ്രസംഗത്തിലൂടെ വിവാദത്തിലായത്.

പ്രസംഗത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്. ' പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് ആര്‍ക്കാണ് മോദിയെ അറിയാമായിരുന്നത്? ഇന്നും ആര്‍ക്കെങ്കിലും മോദിയുടെ അച്ഛന്റെ പേര് അറിയാമോ? രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേരെന്തെന്ന് എല്ലാവര്‍ക്കും അറിയാം, രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ അമ്മ, ഇന്ദിരാ ഗാന്ധി. അവരുടെ അച്ഛന്‍ പണ്ഡിറ്റ് നെഹ്‌റു.നെഹ്‌റുവിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റു. കഴിഞ്ഞ അഞ്ച് തലമുറകള്‍ക്ക് ഇക്കാര്യം അറിയാം. പക്ഷേ നരേന്ദ്രമോദിയെ നോക്കൂ, അച്ഛന്റെ പേര് തന്നെ ആര്‍ക്കെങ്കിലും അറിയാമോ? എന്നായിരുന്നു ഉള്ളടക്കം.

 മോദിയുടെ അമ്മയുടെ പ്രായം പോലെയാണ് രൂപയ്‌ക്കെതിരെ ഡോളറിന് വില കയറുന്നത് എന്ന രാജ് ഖബ്ബറിന്റെ വാക്കുകള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. തന്നെ വിമര്‍ശിക്കൂ, അമ്മയെ വെറുതേ വലിച്ചിഴയ്ക്കരുത് എന്ന് മോദി ഇക്കാര്യത്തില്‍ പറഞ്ഞിരുന്നു. രാജ് ഖബ്ബറിന്റെ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു