ദേശീയം

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ ; എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

 റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസൈന്യം വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളില്‍ നിന്നും അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള വെടിമരുന്നുകളും നാടന്‍ തോക്കും പിടിച്ചെടുത്തു. 

മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.  തെലങ്കാനയുമായി അതിര്‍ത്തി പങ്കിടുന്ന സലേക്കറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആണ് സിപിഐ മാവോയിസ്റ്റിന്റെ ഗറില്ലാ സംഘവുമായി ഏറ്റുമുട്ടലുണ്ടായത്. 

ആയുധങ്ങള്‍ പിടിച്ചെടുത്ത പ്രദേശത്ത് കൂടുതല്‍ സൈന്യമെത്തി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സുഖ്മ  ശാന്തമായെന്ന് കരുതിയിരിക്കെയാണ് സലേക്കറില്‍ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും റോഡുകള്‍ തകര്‍ക്കാനും സ്‌റ്റേഷന്‍ ആക്രമിക്കാനും പദ്ധതിയിടുന്നുണ്ടെന്നുമുള്ള വിവരം ചോര്‍ന്ന് കിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു