ദേശീയം

രണ്ടാം ക്ലാസുവരെ ഭാഷയും കണക്കും മാത്രം മതി, ഹോംവര്‍ക്ക് വേണ്ട; സ്‌കൂള്‍ ബാഗിന് ഭാരം ഒന്നരകിലോയില്‍ കൂടരുതെന്ന് കേന്ദ്രനിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കാന്‍ പാടില്ലെന്നും കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

 പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നത് വ്യാപകമായ ആവശ്യമാണ്. ഇത് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരവും സര്‍ക്കാര്‍ നിജപ്പെടുത്തി. സ്‌കൂള്‍ ബാഗുകള്‍ ഒന്നരകിലോഗ്രാമില്‍ കൂടാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 

മൂന്ന് മുതല്‍ അഞ്ചുവരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണക്കിനും ഭാഷയ്ക്കും പുറമേ പരിസ്ഥിതി ശാസ്ത്രവും പാഠ്യവിഷയമാക്കണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ