ദേശീയം

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ്: മത്സരിക്കുന്നതിനുളള കുറഞ്ഞ പ്രായപരിധി 18 ആക്കണമെന്ന ആവശ്യം സുപ്രിംകോടതി തളളി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തളളി. 25ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്.

നിലവില്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുളള കുറഞ്ഞ പ്രായപരിധി 25 വയസാണ്. ഇത് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആവശ്യമായ കുറഞ്ഞ പ്രായപരിധിയായ 18 വയസിലേക്ക് താഴ്ത്തണമെന്ന ആവശ്യമാണ് സുപ്രിംകോടതി തളളിയത്. 

കഴിഞ്ഞദിവസം,വരുന്ന നിയമസഭാ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി തളളിയിരുന്നു. 
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുളള ബഞ്ചാണ് ഹര്‍ജി തളളിയത്. തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നതായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എല്ലാ മെഷീനുകളും ദുരുപയോഗിക്കാനുളള സാധ്യതയുണ്ടെന്നും എല്ലാ സംവിധാനത്തിലും സംശയങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രിംകോടതി ഹര്‍ജി തളളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ