ദേശീയം

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

 ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം  വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരെയാണ് അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.

വീടിനുള്ളില്‍ മറഞ്ഞിരുന്നാണ് പട്രോളിങ്ങിനിറങ്ങിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തിരികെ നടത്തിയ വെടിവെപ്പില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചു. 

 പുല്‍വാമജില്ലയിലെ ത്രാലിലും രാവിലെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ