ദേശീയം

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ബിജെപിയില്‍; നേതാക്കളും ആദര്‍ശവും പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചുവെന്ന് അപരാജിത സാരംഗി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥ ബിജെപിയിൽ ചേർന്നു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അപരാജിത സാരംഗിയാണ് ബിജെപിയിൽ ചേർന്നത്. വികസനം ഉറപ്പുവരുത്തുക മാത്രമല്ല, വേഗത്തിൽ സാധ്യമാക്കി എന്നതാണ് ബിജെപിയുടെ പ്രത്യേകതയെന്നും അവർ പറഞ്ഞു.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ, ഒഡീഷ ബിജെപി സംസ്ഥാന അധ്യക്ഷൻ ബസന്ദ് പാണ്ഡെ, ഒഡീഷയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

 ജനങ്ങൾക്ക് വേണ്ടി വിശാല താത്പര്യം മുൻനിർത്തി പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അപരാജിത പറഞ്ഞു. നേതാക്കളും ആദർശവുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത്. വികസനം  ഉറപ്പുവരുത്തുക മാത്രമല്ല, വേഗത്തിൽ സാധ്യമാക്കി എന്നതാണ് ബിജെപിയുടെ പ്രത്യേകതയെന്നും അവർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു