ദേശീയം

സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ല;  ഭീകരത അവസാനിപ്പിക്കും വരെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ നടക്കുന്ന 20-ാമത് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.സിഖ് വിശ്വാസികള്‍ക്ക് പാകിസ്ഥാനിലെ അവരുടെ ആരാധനാലയം സന്ദര്‍ശിക്കാന്‍ സഹായകമായ കര്‍താര്‍പൂര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യ മുന്‍കൈയെടുത്തിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടാന്‍ ഇടയാക്കുമെന്നും നിര്‍ത്തിവെച്ച ഉഭയകക്ഷി ചര്‍ച്ച പുനഃ സ്ഥാപിക്കാനുളള സാധ്യതയ്ക്ക് വഴിതെളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കര്‍താര്‍പൂര്‍ ഇടനാഴി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നടപടി ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാന്‍ പോകുന്നു എന്ന് അര്‍ത്ഥമാക്കേണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി.

ഇന്ത്യയില്‍ പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. അങ്ങനെ ചെയ്താല്‍ ആ നിമിഷം ചര്‍ച്ച പുനരാരംഭിക്കാമെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച കര്‍താര്‍പൂര്‍ ഇടനാഴിയെ ബന്ധിപ്പിച്ച് മാത്രമാകരുതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍