ദേശീയം

ഹൈസിസ് ഇന്ന് ഭ്രമണപഥത്തിലേക്ക് ; ചരിത്രനേട്ടത്തിനരികെ ഐഎസ്ആര്‍ഒ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് ( ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ്ങ് സാറ്റലൈറ്റ്) ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.57നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. 

പിഎസ്എല്‍വി -43 ആണ് ഹൈസിസുമായി കുതിച്ചുയരുക. ഇതിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 5.58 ന് തുടങ്ങി. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി43ല്‍ വിക്ഷേപിക്കും.

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. 380 കിലോഗ്രാം ഭാരമുള്ള ഹൈസിസിന് കൂടുതല്‍ വ്യക്തതയോടെ ഭൗമോപരിതലത്തിലെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി