ദേശീയം

വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യ- റഷ്യ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയില്‍ എത്തിയത്. ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ എത്തിയ പുടിനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയില്‍ ഒരുക്കിയ വിരുന്നിലാണ് ഇരുവരും കണ്ടുമുട്ടിയത്. 

വെള്ളിയാഴ്ച നടക്കുന്ന 16ാം ഇന്ത്യ- റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയത്. പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മോദി റഷ്യയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തു. ഇന്ത്യ- റഷ്യ സൗഹൃദബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് എസ് 400 മിസൈന്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങള്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലൂടെ ഏറ്റവും പ്രധാന്യം നല്‍കുന്നത് ഈ കരാറിനാണ്. 

അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് റഷ്യയുമായി പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നത്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ റഷ്യ മിസൈല്‍ കരാര്‍ ലോകം ഉറ്റുനോക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി