ദേശീയം

ആധാര്‍ കാര്‍ഡില്‍ പിശക്, മകളുടെ വിവാഹത്തിന് പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകുന്നില്ല, ആത്മഹത്യാഭീഷണിയുമായി ജീവനക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ആധാര്‍ കാര്‍ഡിലെ പിശകു മൂലം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ പണം പിന്‍വലിക്കാനാകുന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരന്‍. ഇതേത്തുടര്‍ന്ന് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കി. ഒഡീഷയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് ജെനയാണ് പരാതിയുമായി രംഗത്തെത്തിയത്. 

ആധാര്‍ കാര്‍ഡിലെയും ജനന സര്‍ട്ടിഫിക്കറ്റിലെയും തീയതികളിലെ വ്യത്യാസം മൂലം പിഎഫിലെ പണം പിന്‍വലിക്കാനാകുന്നില്ലെന്ന് സന്തോഷ് ജെന പറയുന്നു. കഴിഞ്ഞ 30 കൊല്ലമായി മയൂര്‍ഭഞ്ജ് ജില്ലയിലെ ബാരിപേഡ ഡിവിഷനില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാള്‍. 

വളരെ കുറഞ്ഞ ശമ്പളമുള്ള ഇയാള്‍ മകളുടെ വിവാഹ ആവശ്യത്തിനായാണ് പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ജനന തീയതികളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി അപേക്ഷപരിഗണിച്ചില്ലെന്ന് സന്തോഷ് ജെന പറഞ്ഞു. പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും സന്തോഷ് പരാതി നല്‍കി. പരിഹാരം ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും സന്തോഷ് ജെന പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍