ദേശീയം

ശ്രീനഗറില്‍ ഭീകരാക്രമണം? രണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ :  ശ്രീനഗറിലെ മൊഹല്ലയില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 


ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പ്രഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാ സേന സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലോസ് റേഞ്ചില്‍ നിന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ എംഎല്‍എ ആയ ഷമീമ ഫിര്‍ദോസിന്റെ അടുത്ത അനുയായികളാണ് കൊല്ലപ്പെട്ട രണ്ടുപേരുമെന്ന് ശ്രീനഗര്‍ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു