ദേശീയം

ചരിത്രം കുറിച്ച് എബിവിപി; ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; ഇടതുസഖ്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ഹൈദരാബാദ് യൂണിവേഴിസിറ്റിയില്‍ എബിവിപി മുന്നേറ്റം. മുഴുവന്‍ പാനലും വിജയിച്ചുകൊണ്ടാണ് എബിവിപി ഭരണത്തിലേക്ക് തിരിച്ചെത്തിയത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് മുഴുവന്‍ സീറ്റിലും വിജയിച്ച് എബിവിപി അധികാരത്തിലേറുന്നത്. ഇടതു സഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലിയന്‍സിനെയാണ് കാവിപ്പട നാമാവശേഷമാക്കിയത്. ആറ് സീറ്റുകളിലാണ് മത്സരം നടന്നത്‌.

എബിവിപി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും പിഎച്ച് ഡി വിദ്യാര്‍ത്ഥിയുമായ ആരതി നാഗ്പാലാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പ്രസിഡന്റ്. അമിത് കുമാറാണ് വൈസ് പ്രസിഡന്റ്. ധീരജ് സന്‍ഗോജിയെ ജനറല്‍ സെക്രട്ടറിയായും പ്രവീണ്‍ ചൗഹാനെ ജോയിന്റെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മലയാളിയായ അരവിന്ദ് കള്‍ച്ചറല്‍ സെക്രട്ടറിയായും വിജയിച്ചു.

രോഹിത് വെമുലയുടെ മരണത്തിന് ശേഷം എബിവിപിക്ക് യൂണിവേഴ്‌സിറ്റിയില്‍ വലിയ തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ എല്ലാ പ്രിതിബന്ധങ്ങളേയും മറികടന്നാണ് എബിവിപി മികച്ച മുന്നേറ്റം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍