ദേശീയം

പരസ്യബോര്‍ഡ് റോഡിലേക്ക് തകര്‍ന്നു വീണു; നാല് മരണം

സമകാലിക മലയാളം ഡെസ്ക്

പൂനെ; റോഡിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് തകര്‍ന്നു വീണ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെയിലെ ശിവാജി നഗറില്‍ ജൂനാ ബസാര്‍ ചൗക്കിനു സമീപത്തെ ഷഹീര്‍ അമര്‍ ഷെയ്ഖ് റോഡ് ജംഗ്ഷനില്‍ വെള്ളിയാഴ്ച്ചയാണ് സംഭവമുണ്ടായത്. അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

അഞ്ചു റോഡുകള്‍ ചേരുന്ന ഭാഗത്ത് അപകടകരമായ രീതിയിലാണ് പരസ്യ ബോര്‍ഡ് നിലനിന്നിരുന്നത്. ഇത് നീക്കം ചെയ്യണം എന്ന ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് വലിയ അപകടത്തിന് കാരണമായത്. റെയില്‍വേയുടെ സ്ഥലത്താണ് അലക്ഷ്യമായി ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതിനെതിരേ നിരവധി തവണ റെയില്‍വേക്കും പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നല്‍കിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''