ദേശീയം

ആ നായകത്വം തന്നെ ഞെട്ടിച്ചു; റോജയ്‌ക്കെതിരെ മത്സരിക്കും; രാഷ്ട്രീയ പ്രവേശം വ്യക്തമാക്കി വാണി വിശ്വനാഥ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അനിശ്ചിതത്വങ്ങള്‍ നീങ്ങി. തന്റെ രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കി നടി വാണി വിശ്വനാഥ്. വരുന്ന ആന്ധ്രനിയമസഭാ തെരഞ്ഞടുപ്പില്‍ നഗരി മണ്ഡലത്തില്‍ നിന്ന് ടിഡിപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് വാണി വിശ്വനാഥ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു തെലുങ്ക് സിനിമ ചെയ്യുന്നതിനിടെയാണ് ടിഡിപിയുടെ
നേതാക്കള്‍ തന്നെ വന്ന് കണ്ട് രാഷ്ട്രീയ പ്രവേശനസാധ്യത ആരാഞ്ഞത്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അത് ടിഡിപിയിലൂടെ മാ്ത്രമായിരിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ്അത്രമേല്‍ കാര്യങ്ങളാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചെയ്യുന്നത്. ഒരു നേതാവ് എന്ന നിലയില്‍ നായിഡുവിന്റെ നായകത്വം തന്നെ ഞെട്ടിച്ച് കളഞ്ഞെന്ന് വാണി വിശ്വനാഥ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യത്തില്‍ കുറച്ച് സമയം കൂടി കാത്തിരിക്കണം. ഏതൊരു പ്രവര്‍ത്തനങ്ങളിലും ഇറങ്ങുകയാണെങ്കില്‍ അത് നൂറ് ശതമാനം ഉത്തരവാദിത്തത്തോടെ ചെയ്യണമെന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരു അമ്മ കൂടിയാണ്. മകള്‍ ആര്‍ച്ച പത്താം ക്ലാസില്‍ പഠിക്കുകയാണ്. അതുകൊണ്ട് മകളുടെ പരീക്ഷ കഴിഞ്ഞ ശേഷം മാത്രമായിരിക്കും രാഷ്ട്രീയ പ്രവേശനം നടത്തുകയെന്ന് വാണി വിശ്വനാഥ് പറഞ്ഞു.

നഗരി മണ്ഡലത്തില്‍ റോജയാകും എതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു നടിക്കെതിരെ ഒരു നടിയെ തന്നെ മത്സരിപ്പിച്ചാല്‍ അത് രാഷ്ട്രീയപരമായി ഗുണം ചെയ്യുമെന്ന വിശ്വാസമാകാം ഇതിന് പിന്നിലെന്നും വാണി പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ടിഡിപിയുടെ പ്രചാരണത്തിനായി  രംഗത്തുവരുമെന്നും വാണി പറഞ്ഞു. 

എന്‍ടി രാമറാവുവിന്റെ നായികയായി അഭിനയിച്ചവരില്‍ ജീവിച്ചിരിക്കുന്നത് വാണി വിശ്വനാഥ് മാത്രമാണ്. ഇവരെ പ്രചാരണരംഗത്ത് ഇറക്കി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍. 1992 ല്‍ പുറത്തിറങ്ങിയ 'സാമ്രാട്ട് അശോക' എന്ന ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. 

നിലവില്‍ ബിജെപിയുമായുള്ള സഖ്യം വിട്ട ടിഡിപി വരുന്ന ലോക്‌സഭാ നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍ഡിഎ മുന്നണി വിട്ട പശ്ചാത്തലത്തില്‍ ബിജെപിയില്‍ നിന്ന് ശക്തമായ മത്സരം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ടിഡിപി. ഈ സാഹചര്യത്തില്‍ താരമൂല്യമുള്ള വാണി വിശ്വനാഥ് പാര്‍ട്ടിയില്‍ ചേരുന്നത് ജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു