ദേശീയം

കോണ്‍ഗ്രസുമായി വിശാലസഖ്യത്തിനില്ലെന്ന് സിപിഎം; ബംഗാളിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിലേക്കില്ലെന്ന് സിപിഎം തീരുമാനം. തത്കാലം രാഷ്ട്രീയ സഖ്യം സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതിയെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം തീരുമാനിച്ചു.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമോ എന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലും ഡിഎംകെയുമായി സഖ്യം തുടരാനാണ് തീരുമാനം.വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നും യോഗം നിലപാട് കൈക്കൊണ്ടു.

ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാടില്‍ കേന്ദ്രകമ്മറ്റി പൂര്‍ണ പിന്തുണ നല്‍കി. തെലുങ്കാനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബഹുജന ഇടതു മുന്നണി രൂപീകരിക്കാന്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍