ദേശീയം

മത്സരത്തിൽ വിജയിച്ച് ഇഷ ഇരുപത്തിനാല് മണിക്കൂർ ബ്രിട്ടീഷ് ഹൈകമ്മീഷണറായി; ലിം​ഗ സമത്വത്തെക്കുറിച്ച് വീഡിയോ അവതരിപ്പിച്ച് വിദ്യാർത്ഥിനിയുടെ നേട്ടം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നോയ്ഡ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി ഇഷ ബഹൽ 24 മണിക്കൂര്‍ നേരത്തേക്ക്  ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറായി. അന്തര്‍ദേശീയ പെണ്‍മക്കളുടെ ദിനമായ ഒക്ടോബര്‍ പതിനൊന്നുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ വിജയിച്ചതാണ് ഇഷയ്ക്ക് ഈ അവസരം നേടിക്കൊടുത്തത്. 

18നും 23നും ഇടയിൽ പ്രായമുള്ള യുവതികൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് ഇഷ വിജയിയായത്. ലിംഘസമത്വത്തിലെ നിങ്ങളുടെ നിലപാട് എന്ന വിഷയത്തിൽ വീഡിയോ നിർമ്മിക്കുകയായിരുന്നു മത്സരം. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 58ഓളം യുവതികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ഇഷ തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ സംരംഭകയാകാൻ ലക്ഷ്യമിടുന്ന ഇഷയുടേതായിരുന്നു മത്സരത്തിലെ ശ്രദ്ധേയമായ വീഡിയോ. 

ഒരു ദിവസം ബ്രിട്ടീഷ് ഹൈകമ്മീഷണറായി ജീവിക്കുക എന്നത് തന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും മികച്ചതും മഹത്തരവുമായ ഒന്നാണെന്ന് ഇഷ പ്രതികരിച്ചു. യു കെ-ഇന്ത്യ നയതന്ത്ര ബന്ധത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത് തന്നെ സഹായിച്ചെന്നും ലിം​ഗസമത്വത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതൽ വ്യക്തമാക്കാൻ ‌തനിക്ക് അവസരം ലഭിച്ചെന്നും ഇഷ പറഞ്ഞു. 

ഇഷയുടെ വീഡിയോ അസാധ്യമായിരുന്നെന്നും വളരെ അർപ്പണമനോഭാവം ഉള്ള പെൺകുട്ടിയാണ് ഇഷയെന്നും നിലവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അഷ്ഖിത് പറഞ്ഞു. ഇഷയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നെന്നും അദ്ദേഹം അറിയിച്ചു. യിഡ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''