ദേശീയം

വീട്ടുകാരെ ഫോണിലൂടെ കണ്ട് സംസാരിക്കാം; വനിതാ തടവുകാര്‍ക്ക് വീഡിയോ കോള്‍ സംവിധാനവുമായി ജയില്‍വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാര്‍ക്ക് വീടുകളിലേക്ക് വീഡിയോ കോളുകള്‍ ചെയ്യാന്‍ ജയില്‍ വകുപ്പിന്റെ അനുമതി. രാജ്യത്താദ്യമായാണ് ഇത്തരമൊരു സൗകര്യം തടവുകാര്‍ക്കായി ലഭ്യമാക്കുന്നത്. അഞ്ച് മിനിറ്റ് വീട്ടുകാരുമായി വീഡിയോ കോളിലൂടെ കണ്ട് സംസാരിക്കുന്നതിന് അഞ്ച് രൂപയാണ് ജയില്‍ വകുപ്പ് ഈടാക്കുന്നത്. യേര്‍വാഡാ സെന്‍ട്രല്‍ ജയിലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. 

ജയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫോണില്‍ നിന്നുമാണ് വീഡിയോ കോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയില്‍ ക്ഷേമ ഫണ്ടില്‍ നിന്നും തുക ചിലവാക്കിയാണ് ഇതിനുള്ള സ്മാര്‍ട്ട്‌ഫോണ്‍ വകുപ്പ് വാങ്ങിയത്. ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥയെയും ചുമതലപ്പെടുത്തും. 

വിചാരണയ്ക്കും മറ്റ് കോടതി നടപടികള്‍ക്കുമായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മഹാരാഷ്ട്രയിലെ ജയില്‍ വകുപ്പ് മുന്‍പും പ്രസിദ്ധമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1.11 ലക്ഷം വീഡിയോ കോണ്‍ഫറന്‍സുകളാണ് ജയിലില്‍ നിന്നും നടത്തിയത്. ഇക്കുറി വീഡിയോ കോണ്‍ഫറന്‍സിങ്  വഴിയുള്ള വിചാരണകള്‍ ഒന്നര ലക്ഷം കടക്കുമെന്നാണ് കരുതപ്പെടുന്നത്.

ഗാലാഭേദ് എന്ന പുതിയ പദ്ധതി പ്രകാരം 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജയിലുകളില്‍ കഴിയുന്ന മാതാപിതാക്കളെ നേരിലെത്തി കാണാന്‍ കഴിയും.  ഇതിനും പുറമേ ടെലി മെഡിസിന്‍ സംവിധാനത്തിനും വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. 

പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന് മഹാരാഷ്ട്രാ ജയില്‍വകുപ്പിന് കീഴില്‍ 9 സെന്‍ട്രല്‍ ജയിലുകളും 31 ജില്ലാ ജയിലുകളും 13 തുറന്ന ജയിലുകളും 172 സബ്ജയിലുകളുമാണ് ഉള്ളത്. വനിതകള്‍ക്കായി പൂനെയിലും മുംബൈയിലും ഓരോ പ്രത്യേക ജയിലുകള്‍ വീതമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍