ദേശീയം

ഐഎസ്‌ഐക്ക് വേണ്ടി ഫേസ്ബുക്ക് വഴി  രഹസ്യം ചോര്‍ത്തി?  പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈന്യത്തിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ഫേസ്ബുക്ക് വഴി പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്ന പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തീവ്രവാദ വിരുദ്ധ സേന. ഐഎസ്‌ഐയുമായി ഇവര്‍ നടത്തിയ രഹസ്യ ചര്‍ച്ചകള്‍ നിരീക്ഷണത്തിലാണെന്നും അധികം വൈകാതെ അറസ്റ്റ് ചെയ്യുമെന്നുമാണ് സ്‌ക്വാഡിന്റെ വെളിപ്പെടുത്തല്‍.

തിങ്കളാഴ്ചയുണ്ടായ തന്ത്രപ്രധാനമായ ഓപറേഷനില്‍ ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മെക്കാനിക്കല്‍ എഞ്ചിനീയറായ നിഷാന്ത് അഗര്‍വാളിനെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. 

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വഴിയും ഹണി ട്രാപുകള്‍ വഴിയും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യം ചോര്‍ത്താന്‍  ഐഎസ്‌ഐ  ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  സമൂഹ മാധ്യമങ്ങളില്‍ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ബ്രഹ്മോസ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ  നിഷാന്ത് അതീവ രഹസ്യവിവരങ്ങള്‍ കൈക്കലാക്കിയിരുന്നുവെന്നും ലാപ്‌ടോപില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും പല വിവരങ്ങളും കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''