ദേശീയം

ഗായകൻ നിതിൻ ബാലി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മും​ബൈ: ഗാ​യ​ക​ൻ നി​തി​ൻ ബാ​ലി (47) അ​ന്ത​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യുകയായിരുന്നു. തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ലെ മ​ലാ​ഡി​ൽ​നി​ന്നു ബോ​റി​വ​ല്ലി​യി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് നി​തി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​തി​ൻ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച നി​തി​നെ പ്രാ​ഥ​മി​ക ശ്രു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചെ​ങ്കി​ലും വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ ര​ക്തം ഛർ​ദി​ച്ചു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടെങ്കിലും നി​തി​ന്‍റെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നി​തി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു ക്ഷ​തം സം​ഭ​വി​ച്ചി​രു​ന്ന​താ​യാണ് ഡോ​ക്ട​ർ​മാ​ർ പറഞ്ഞത്. 

നീ​ലെ നീ​ലെ ആം​ബ​ർ പ​ർ, ചു​ക​ർ മേ​രെ മ​ൻ കൊ, ​ഏ​ക് അ​ജ്ന​ബീ ഹ​സീ​നാ സെ, ​പ​ൽ പ​ൽ ദി​ൽ കെ ​പാ​സ് തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് നി​തി​ൻ പ്ര​ശ​സ്ത​നാകുന്നത്. ടെ​ലി​വി​ഷ​ൻ മോ​ഡ​ലും ന​ടി​യു​മാ​യ റോ​മ​യാ​ണ് ഭാ​ര്യ. ജോ​ഷ്വ ഏ​ക​മ​ക​നാ​ണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി