ദേശീയം

ജോലി ഗൂഗിളില്‍ ടെക്കി, കാമുകിയുടെ ചിലവ് താങ്ങാനാവാതെ ഇയാള്‍ ചെയ്തത്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിളില്‍ ടെക്കി ആയി ജോലി ചെയ്തുവരുന്ന യുവാവ് മോഷണക്കേസില്‍ അറസ്റ്റിലായി. കാമുകിയുടെ ചിലവ് താങ്ങാനാവാതെ വന്നതോടെ മോഷണം നടത്തിയതിനാണ് 24കാരനായ യുവാവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയായ ഗാര്‍വിത് സഹിനിയാണ് അറസ്റ്റിലായത്. 

സെപ്തംബര്‍ 11-ാം തിയതി നടന്ന ഒരു കോണ്‍ഫറന്‍സിനിടയിലാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ വച്ച് ഹാന്‍ഡ്ബാഗില്‍ നിന്ന് 10,000രൂപ നഷ്ടപ്പെട്ടെന്ന സ്ത്രീയുടെ പരാതിയില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണം ഗാര്‍വിത്തിലേക്ക് എത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ വന്ന കാറും മറ്റ് വിവരങ്ങളും സംഘടിപ്പിച്ചശേഷം കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കാമുകിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. മോഷണത്തുകയില്‍ നിന്ന് 3000രൂപ യുവാവിന്റെ പക്കല്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം