ദേശീയം

എന്നോട് ക്ഷമിക്കണം, നിങ്ങള്‍ക്ക്  'ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വിപെദലിയോഫോബിയ' ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല!! വീണ്ടും ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

'ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷനി'ല്‍ ഇന്നലെ ജനങ്ങള്‍ നട്ടം തിരിഞ്ഞതോടെ നീളന്‍ വാക്കുകളെ ആരും പേടിക്കേണ്ടന്ന് ആശ്വസിപ്പിക്കാന്‍ അതിലും നീളന്‍ വാക്കായ 'ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വിപെദലിയോഫോബിയ'  (hipopotomonstrosesquipedaliofobia) ട്വീറ്റ് ചെയ്തിരിക്കുകയാണ് ശശി തരൂര്‍. ഇന്നലെത്തെ ട്വീറ്റ് നിങ്ങളെ വിഷമിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.  ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് ബുദ്ധിമുട്ടരുതെന്നും നീളന്‍ വാക്കുകളോടുള്ള ഭയം എന്ന് മാത്രം അര്‍ത്ഥമാക്കിയാല്‍ മതിയെന്നുമായിരുന്നു ഇന്നത്തെ ട്വീറ്റ്. പിന്നെ 'പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററെ'ന്ന പുസ്തകത്തില്‍ പാരഡോക്‌സിക്കലിനെക്കാള്‍ നീളമേറിയ വാക്കുകളൊന്നും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 


 സര്‍ജിക്കല്‍ സ്‌ട്രൈക്കൊക്കെ ഇതിന്റെ മുമ്പില്‍ എന്ത് എന്നാണ് ഇതിന് ട്വിറ്ററില്‍ ഉയരുന്ന മറുപടി. 'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദി  ആന്റ് ഹിസ് ഇന്ത്യ'യെന്ന പേരില്‍ താനെഴുതിയ പുതിയ പുസ്തകം ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പറഞ്ഞുള്ള ട്വീറ്റിലായിരുന്നു മോദിയെ കളിയാക്കിയുള്ള ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍ തരൂര്‍ എഴുതിയത്. ട്വീറ്റ് നിമിഷ നേരത്തിനുള്ളില്‍ വൈറലാവുകയായിരുന്നു. ട്വീറ്റ് കണ്ടവരെല്ലാം വാക്ക് തിരഞ്ഞതോടെ ട്വിറ്റര്‍ ട്രെന്‍ഡിങിലും ഒന്നാമത്. ഇതോടെയാണ് ഇന്ന് ആരും ബുദ്ധിമുട്ടണ്ടെന്ന് പറഞ്ഞ് വാക്കിന്റെ അര്‍ത്ഥം കൂടെ തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇംഗ്ലീഷിലെ തന്നെ ഏറ്റവും നീളമേറിയ വാക്കുകളിലൊന്നായാണ് 'ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വിപെദലിയോഫോബിയ' യെ കണക്കാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''