ദേശീയം

അയ്യായിരം രൂപം കടം ചോദിച്ചിട്ട് നല്‍കാതിരുന്നതിന് ഏഴുവയസ്സുകാരനെ തട്ടികൊണ്ടുപോയി; അയല്‍വാസി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയ്യായിരം രൂപ കടം നല്‍കാന്‍ വിസ്സമ്മതിച്ചതിന് ഏഴുവയസ്സുകാരനെ അയല്‍ക്കാരന്‍ തട്ടികൊണ്ടുപോയി. കുട്ടിയുടെ അച്ഛനോട് പണം കടം ചോദിച്ചിട്ട് നല്‍കാത്ത പ്രതികാരത്തിലാണ് മകനെ തട്ടികൊണ്ടുപോയത്. ഡല്‍ഹിയെ നങ്കോലി എന്ന സ്ഥലത്താണ് സംഭവം. 24കാരനായ രാജ് കുമാറാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. 

സംഭവം നടന്ന് 72 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കുട്ടിയെ രക്ഷപ്പെടുതി മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. ഫെറോസാബാദ് എന്ന സ്ഥലത്തുനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു