ദേശീയം

എന്നെ എല്ലാ ആഴ്ചയിലും ആഡംബരക്കാറില്‍ വിവിധ ആള്‍ക്കാര്‍ക്കൊപ്പം വിട്ടു: അഭയ കേന്ദ്രത്തിലുണ്ടായ ക്രൂരമായ സംഭവങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ അഭയകേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ നമ്മളെ ഞെട്ടിക്കുകയാണ്. അഭയകേന്ദ്രത്തിന്റെ പേരു പറഞ്ഞ് നടത്തിപ്പുകാര്‍ പെണ്‍കുട്ടികളെക്കൊണ്ട് വേശ്യാവൃത്തി ചെയ്യിപ്പിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ദോറിയില്‍ ഗിരിജാ ത്രിപാഠി എന്ന യുവതി കുടുംബത്തോടൊപ്പം ചേര്‍ന്ന് നടത്തിയ ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളാണ് അന്യായമായി ചൂഷണത്തിനിരയായത്. 

കഴിഞ്ഞ ഓഗസ്റ്റില്‍ പൊലീസ് റെയ്ഡു നടത്തി അഭയകേന്ദ്രത്തില്‍ നിന്നും 24 പെണ്‍കുട്ടികളെയാണ് മോചിപ്പിച്ചത്. ഇതില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി, ഇവരുടെ മക്കളായ കാഞ്ചന്‍ ലതാ ത്രിപാഠി, കനക ലതാ ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

റെയ്ഡിനിടെ രക്ഷപ്പെടുത്തിയ അഭയാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും സാന്നിധ്യത്തില്‍ തങ്ങളുടെ അനുഭവ കഥ വിരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് താങ്ങാനാവില്ല. അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു 15 വയസുകാരി തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ വാരാന്ത്യങ്ങളിലും അഭയകേന്ദ്രത്തിലെത്തുന്ന ആഡംബരകാറില്‍ ഓരോ അപരിചിതരോടൊപ്പവും അവള്‍ പുറത്തേക്ക് നിര്‍ബന്ധപൂര്‍വ്വം അയക്കപ്പെട്ടു. 

ആരോടൊപ്പമാണ് പോയതെന്ന് ഇപ്പോഴും പെണ്‍കുട്ടിയ്ക്ക് അറിയില്ല. ഉന്നത ഉദ്യോഗസ്ഥരാണെന്ന് മാത്രമാണ് ഗിരിജ പെണ്‍കുട്ടിയോട് പറഞ്ഞ ഏക വിവരം. പെണ്‍കുട്ടികള്‍ക്ക് കെട്ടിടത്തിനുള്ളില്‍ സ്വതന്ത്രമായി നടക്കാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല. തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പെണ്‍കുട്ടികള്‍ നേരിട്ടത് കടുത്ത ശാരീരിക പീഡനമാണ്. ഇത് ഭയന്ന് പലരും പിന്നീട് നിശബ്ദരായി എല്ലാം സഹിക്കുകയായിരുന്നു. 

അഗതിമന്ദിരത്തിലേക്ക് കയറാനും ഇറങ്ങാനും നാല് പ്രത്യേക കോണിപ്പടികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം കെട്ടിടത്തിന്റെ മുന്നിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പിറകിലുള്ള കോണിപ്പടികളിലൂടെയാണ് പെണ്‍കുട്ടികളെ പുറത്തേക്കും അകത്തേക്കും എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇതാരുടെയും ശ്രദ്ധയില്‍പ്പെടില്ല. അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസുകാരി മോചിപ്പിക്കപ്പെട്ട് മാസങ്ങള്‍ക്കുശേഷം ഇന്നും മാനസിക ആഘാതത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. ഡോക്ടര്‍മാരോടും പോലീസിനോടും അവള്‍ സംഭവങ്ങള്‍ വിവരിച്ചത് വിറച്ചുകൊണ്ടാണ്. മാസങ്ങള്‍ എടുക്കും ഇവര്‍ ഓരോരുത്തരും ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍.  

ലക്ഷ്വറി കാറില്‍ സ്ഥിരമായി അഭയകേന്ദ്രത്തിലേക്ക് ആളുകള്‍ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഇവര്‍ ആരെല്ലാമായിരുന്നുവെന്ന് കണ്ടെത്തുകയാണ് അടുത്ത നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍