ദേശീയം

കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കാനെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചു; ക്യാഷ്യര്‍ വെടിയേറ്റു മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊള്ളയടിക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ തടഞ്ഞ ബാങ്ക് ജീവനക്കാരന് വെടിയേറ്റു. കോര്‍പ്പറേഷന്‍ ബാങ്കില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘം പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതു തടഞ്ഞ ബാങ്കിലെ ക്യാഷ്യര്‍ ആണ് കൊല്ലപ്പെട്ടത്. 33കാരനായ സന്തോഷ് കുമാര്‍ ആണ് മോഷ്ടാക്കള്‍ക്ക് ഇരയായത്. 

സന്തോഷ് കുമാറിിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അയാളുടെ കൈയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. എന്നാല്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതോടെ അക്രമികള്‍ സന്തോഷിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സന്തോഷിനുനേരെ രണ്ടുതവണ വെടിയുതിര്‍ത്തശേഷം മോഷ്ടാക്കള്‍ പണവുമായി കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

വൈകിട്ട് മൂന്നേ മുക്കാലേടെയാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായി മുഖം മൂടി ധരിച്ചാണ് ആറംഗ സംഘം ബാങ്കിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ബാങ്ക് ഉദ്യോഗസ്ഥരെയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ മോഷ്ടാക്കള്‍ സന്തോഷിനുനേരെ തിരിയുകയായിരുന്നു. സിസിടിവിയില്‍ സംഭവങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ടെന്നും ആക്രമികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ