ദേശീയം

പ്രവൃത്തിദിനങ്ങളില്‍ അവധി ഒഴിവാക്കണം, പ്രസംഗ പരിപാടികളും വേണ്ട; ജഡ്ജിമാര്‍ക്കു മാര്‍ഗ നിര്‍ദേശവുമായി ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെയും ഹൈക്കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അടിയന്തര സഹചര്യത്തില്‍ അല്ലാതെ ജഡ്ജിമാര്‍ പ്രവൃത്തി ദിവസങ്ങളില്‍ അവധിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പ്രവൃത്തിദിവസങ്ങളില്‍ സെമിനാറുകളിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. 

കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവെടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതിമുറികളില്‍ ഉണ്ടായിരിക്കണം. ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കണം തുടങ്ങി പത്തു മാര്‍ഗനിര്‍ദേശങ്ങളാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും മുതിര്‍ന്ന ന്യായാധിപന്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. 

കേസുകള്‍ മുടങ്ങി കിടക്കുന്നത് നിയമ സംവിധാനത്തിന് അപകീര്‍ത്തി വരുത്തുമെന്നും അദ്ദേഹം ജഡ്ജിമാരെ ഓര്‍മിപ്പിച്ചു. 

കേസുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്‍പാകെ മെന്‍ഷന്‍ ചെയ്യുന്ന രീതി ഗൊഗൊയ് സ്ഥാനം ഏറ്റെടുത്ത ഉടന്‍ അവസാനിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു