ദേശീയം

മീ ടൂ വെളിപ്പെടുത്തലുകളില്‍ ജുഡീഷ്യല്‍ പരിശോധന; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി എംജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന വെളിപ്പെടുത്തലുകളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച നാല് ജഡ്ജിമാര്‍ അടങ്ങിയ സമതിക്കാണ് അന്വേഷണ ചുമതല, ഈ സമിതി നിയമവശങ്ങള്‍ പരിശോധിക്കും. 

കേന്ദ്ര വിദേശകാര്യ സമഹമന്ത്രി എംജെ അക്ബറിനും ബോളിവുഡിലെ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ സഹപ്രവര്‍ത്തകരായിരുന്ന വനിതകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് എതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ