ദേശീയം

സിബിഎസ്ഇ പത്താംക്ലാസ്: ജയിക്കാന്‍ 33 ശതമാനം മാര്‍ക്ക് മതി, ഇന്റേണലിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് ഇനി വേണ്ട

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവുനല്‍കിയിരുന്നു. വരും വര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ. ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു.

ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കുംകൂടി 33 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ വിജയിയായി പ്രഖ്യാപിക്കും.2019ല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍