ദേശീയം

പെട്ടെന്ന് പണക്കാരാകാന്‍ ഭുവുടമയുടെ മകനെ തട്ടികൊണ്ടുപോയി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു; പത്തൊന്‍പതുകാരിയും സഹോദരനും അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭുവുടമയുടെ മകനെ തട്ടികൊണ്ടുപോയശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും സഹോദരനും അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ റിയ (19)യും സഹോദരനും ചേര്‍ന്നാണ് ഭുവുടമ അനൂജിന്റെ മൂന്നുവയസ്സുള്ള മകനെ തട്ടികൊണ്ടുപോയത്. 

വ്യാഴാഴ്ച വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്നതിനിടയിലാണ് കുട്ടിയെ തട്ടിയെടുത്തത്. പിന്നീട് അനുജിനോട് അഞ്ച് കോടി രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാമെന്ന് പറഞ്ഞ് വാട്‌സാപ്പില്‍ സന്ദേശമയച്ചു. മകനെ ജീവനോടെ വേണമെങ്കില്‍ തുക കൈമാറണമെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. അനുജ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ അഞ്ച് കോടി എന്ന തുക വിലപേശലിന് ശേഷം 48ലക്ഷം രൂപയിലേക്കെത്തി. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പൊലീസ് റിയയും സഹോദരനും കുട്ടിയെ ഒളുപ്പിച്ചിരുന്ന താവളം കണ്ടെത്തിയിരുന്നു. 

തട്ടികൊണ്ടുപോകല്‍ നാടകത്തിനായി റിയ ഒരു മുറി വാടകയ്‌ക്കെടുത്തിരുന്നെന്നും ഇവിടെയാണ് കുട്ടിയ്‌ക്കൊപ്പം റിയയും സഹോദരനും താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെട്ടന്ന് പണം ഉണ്ടാക്കാനാണ് താന്‍ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയതെന്ന് റിയ പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ