ദേശീയം

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ച ; എം ജെ അക്ബര്‍ രാജിക്കത്ത് കൈമാറിയതായി സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലൈംഗികാരോപണത്തില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതായും ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണ വിധേയനായ മന്ത്രി തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ആക്രമിക്കാന്‍ അവസരം നല്‍കുന്നത് പോലെയാകുമെന്നും ഉന്നതതലയോഗത്തില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് എം ജെ അക്ബറിന് പുറത്തേക്കുള്ള വഴി തെളിയുന്നത്.

ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി തിരികെയെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അക്ബറിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെയോടെ അക്ബര്‍ ന്യൂഡല്‍ഹിയിലെത്തുകയായിരുന്നു. തനിക്കെതിരെയുയര്‍ന്ന  ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്. 

 ഒക്ടോബര്‍ എട്ടിന് ട്വിറ്റര്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമണി അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് പിന്നാലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മന്ത്രിക്കെതിരെ രംഗത്തെത്തി. 

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. വിദേശകാര്യ സഹമന്ത്രി തന്നെ ആരോപണത്തില്‍ വിശദീകരിക്കുമെന്ന നിലപാടാണ് എന്‍ഡിഎ നേതൃത്വം സ്വീകരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി