ദേശീയം

വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ച് ആറംഗ സംഘം പ്രധാനാധ്യാപകനെ വെട്ടിക്കൊന്നു; ഒരാൾ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ച് ആറംഗ സംഘം പ്രധാനാധ്യാപകനെ വെട്ടിക്കൊന്നു. ദസറഹള്ളിയിലുള്ള ഹവനൂര്‍ പബ്ലിക് സ്‌കൂളിലെ പ്രധാനാധ്യാപകൻ രംഗനാഥ് (60) ആണ് മരിച്ചത്. ഞായറാഴ്ച പത്താം ക്ലാസ് വിദ്യാര്‍തികള്‍ക്കു സ്‌പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് അക്രമിസംഘം സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നത്. 

സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സ്കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്‌കൂളിനുള്ളില്‍ കടന്ന് പ്രധാനാധ്യാപകനെ കൊലപ്പെടുത്തിയത്. 

സംഭവം നടന്നയുടൻ കാറിൽ സ്കൂളിൽ നിന്ന് സംഘം രക്ഷപെട്ടു. പൊലീസ് അന്വേഷണത്തിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിലെ ഒരാളെ പിടികൂടി. പിടികൂടാനെത്തിയ സംഘത്തെ ഇയാൾ ആക്രമിച്ചതിനെതുടർന്ന് പൊലീസിന് വെടിയുതിർക്കേണ്ടിവന്നു. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് അക്രമിസംഘത്തിലെ മറ്റം​ഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു