ദേശീയം

നാഗദേവതയുടെ അനുഗ്രഹത്തിനായി അഞ്ച്മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ മൂര്‍ഖനെ കിടത്തി: രക്ഷിതാക്കളുടെ മുന്നിവെച്ച് കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: അന്ധവിശ്വാസം തലയ്ക്ക്പിടിച്ച വീട്ടുകാര്‍ കുഞ്ഞിനെ കൊലയ്ക്ക് കൊടുത്തു. അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീട്ടുകാരുടെ അന്ധവിശ്വാസത്തിനിരയായത്. നാഗദേവതയുടെ അനുഗ്രഹം നേടാനായി വീട്ടുകാര്‍ കുട്ടിയെ പാമ്പാട്ടിയുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു. പാമ്പാട്ടിയുടെ കൈയില്‍ നിന്നാണ് കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ചത്തീസ്ഗഡിലാണ് സംഭവം

കുട്ടിക്ക് നാഗദേവതയുടെ അനുഗ്രഹം വേണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ പാമ്പാട്ടിക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കൂടയിലാക്കി രാജ്‌നന്ദഗണിലെ വീട്ടില്‍ ബില്ലു റാം എന്ന പാമ്പാട്ടി എത്തിയത്. നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് പാമ്പാട്ടിയും രക്ഷിതാക്കളോട് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ പാമ്പാട്ടിയുടെ കൈയില്‍ മാതാപിതാക്കള്‍ നല്‍കി. 

പെണ്‍കുട്ടിയെ കൈയിലെടുത്ത പാമ്പാട്ടി കുട്ടിയെ പാമ്പിന്റെ മുമ്പില്‍ കിടത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലാണ് പാമ്പിനെ ഇയാള്‍ കിടത്തിയത്. ഉടന്‍ തന്നെ പാമ്പ് കുട്ടിയുടെ ദേഹത്ത് കടിച്ചു. എന്നാല്‍ പാമ്പിന് വിഷമില്ലെന്ന് പറഞ്ഞ പാമ്പാട്ടി രണ്ട് മണിക്കൂറോളം കുട്ടിയെ പാമ്പിന് മുന്‍പില്‍ തന്നെ കിടത്തി ചടങ്ങുകള്‍ ചെയ്തു. 

കുട്ടിയുടെ അനക്കം നിലയ്ക്കുന്നത് കണ്ട് മാതാപിതാക്കള്‍ രണ്ട് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പാമ്പാട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പാമ്പിന്റെ വിഷം കളഞ്ഞിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അയല്‍ക്കാരാണ് പാമ്പാട്ടിയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത