ദേശീയം

രാകേഷ് അസ്താനയുടെ അറസ്റ്റ് തടഞ്ഞു,  ആരോപണങ്ങള്‍ക്ക് അലോക് വര്‍മ്മ മറുപടി നല്‍കണം; ഡല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കൈക്കൂലിക്കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് രേഖകളും സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മൊയിന്‍ ഖുറേഷിക്കെതിരായ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സതീഷ് സേനയുടെ പരാതി. 

 കേസ് നടപടികള്‍ റദ്ദാക്കണമെന്ന അസ്താനയുടെ ആവശ്യം കോടതി തള്ളി. ഗൂഢാലോചനയുടെ ഇരയാണ് താനെന്നും സതീഷ് സേനയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും സിബിഐ മേധാവി അലോക് വര്‍മ്മയാണെന്നും അസ്താന ആരോപിച്ചിരുന്നു. അസ്താന ഉന്നയിച്ച ആരോപണങ്ങളില്‍ സിബിഐ ഡയറക്ടര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്റെ മുന്‍പാകെയാണ് അസ്താന ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്