ദേശീയം

പ്രതിഷേധക്കാരുടെ കല്ലേറ്: ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഇരുപത്തിരണ്ടുകാരനായ രാജേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. അനന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാര്‍ സൈനികവ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നു. 

അതിര്‍ത്തി റോഡ് നിര്‍മാണ ചുമതലയുള്ള ടീമിന്റെ സംരക്ഷണ ചുമതലയുള്ള ദ്രുതകര്‍മ സേനാംഗമാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ രാജേന്ദ്ര സിംഗിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. രാജേന്ദ്ര സിംഗിന് പ്രാഥമിക ചികില്‍സ ഉടനടി നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

എങ്കിവും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് സൈനിക വക്താവ് വിശദമാക്കി. ഉത്തരാഖണ്ഡിലെ പിത്തോറഗഡില്‍ നിന്നുള്ള സൈനികനാണ് കൊല്ലപ്പെട്ട രാജേന്ദ്ര സിംഗ്. 2016 ലാണ് രാജേന്ദ്ര സിംഗ് സൈന്യത്തില്‍ ചേരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി