ദേശീയം

മോദി ഡെങ്കു കൊതുക്; കീടനാശിനി പ്രയോഗിച്ച് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രധാനമന്ത്രി നേരന്ദ്ര മോദി ഡെങ്കു കൊതുകാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് എംഎല്‍എ പ്രണിതി ഷിന്‍ഡെ. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മോദി ബാബ എന്ന് പേരുള്ള  പുതിയ ഒരു ഡെങ്കു കൊതുകുണ്ടെന്ന്  അവര്‍ പരിഹസിച്ചു. ഒരു പൊതുജന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു സോലാപൂര്‍ സൗത്ത് എംഎല്‍എയായ പ്രണിതിയുടെ പരിഹാസം. 

എല്ലാവര്‍ക്കും ഈ കൊതുക് കാരണം അസുഖബാധിതരാകുയാണ്. നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്തെന്നാല്‍, കീടനാശിനി പ്രയോഗിച്ച് അടുത്ത തവണ അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ്-എംഎല്‍എ പറഞ്ഞു. 

ബിജെപി എംപി ശരദ് ബന്‍സോദെ മദ്യപാനിയാണെന്നും അവര്‍ ആരോപിച്ചു. ജില്ലയുടെ വികസനത്തിന് വേണ്ടി ഒരു ചില്ലി പൈസപോലും ബിജെപി നേതാക്കള്‍ ചിലവാക്കുന്നില്ല. തമ്മില്‍ തല്ലുന്ന രണ്ടുപേരെയും ഒരു മദ്യപാനിയേയുമാണ് ബിജെപി നമ്മുടെ ജില്ലയ്ക്ക് തന്നതെന്നും അവര്‍ പറഞ്ഞു. 

ഇതിനെതിരെ ബിജെപി എംപി ശരദ് ബന്‍സോദെ രംഗത്തെത്തി. എംഎല്‍എ ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നവളും ഡാന്‍സ് പാര്‍ട്ടികളില്‍ പങ്കടുക്കുന്നവളുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഡാന്‍സ് പാര്‍ട്ടികളില്‍ പിടിക്കപ്പെട്ടവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് എംപി പറഞ്ഞു. എന്താണ് അവര്‍ മുംബൈയില്‍ ചെയ്യുന്നത് എന്ന് എനിക്കറിയാം. ഞാനെന്റെ വായ തുറന്നാല്‍ പിന്നവര്‍ക്ക് സോലാപൂരില്‍ മുഖം കാണിക്കാന്‍ കഴിയില്ല. ഇത് അവര്‍ക്കുള്ള അവസാന മുന്നറിയിപ്പാണെന്നും എംപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം