ദേശീയം

ഇന്ത്യയിൽ ഒരുകുപ്പി ശീതള പാനീയത്തെക്കാള്‍ കുറഞ്ഞ വിലക്ക് ഒരു ജിബി ഡാറ്റ ലഭിക്കും: നരേന്ദ്ര മോദി 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചതെന്നും ഗ്രാമങ്ങളിലെല്ലാം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയെത്തിയെന്നും മോദി പറഞ്ഞു. 

ഇന്ത്യയിൽ ഒരുകുപ്പി ശീതള പാനീയത്തെക്കാള്‍ കുറഞ്ഞ വിലക്ക് ഒരു ജിബി ഡാറ്റ ലഭിക്കുമെന്നും 100 കോടിയിലധികം മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നും മോദി പറഞ്ഞു. 

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി ശനിയാഴ്ച ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഉച്ചകോടിക്കു ശേഷം പങ്കെടുത്ത യോ​ഗത്തിലാണ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രം​ഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞത്. 2022 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നും ഒരു കോടി തൊഴിലവസരങ്ങള്‍ ഈ രം​ഗത്ത് സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?