ദേശീയം

ആറ്റുകാലിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ഹര്‍ജി; വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കണം, ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പുമാക്കാന്‍ അനുവദിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. നോയിഡ സ്വദേശിയായ സഞ്ജീവ് കുമാര്‍ ആണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അസാമിലെ കാമാഖ്യ ക്ഷേത്രത്തിലും പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.  

ആര്‍ത്തവ സമയത്ത് എല്ലാ പാര്‍സി ദേവാലയങ്ങളിലും പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണം. വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്ലിം പള്ളികളില്‍ പുരുഷന് ഒപ്പം സ്ത്രീകള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കണം.ആര്‍ത്തവകാലത്ത് മുസ്‌ലീം സ്ത്രീകളെ നോമ്പ് നോക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

മുസ്‌ലീം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാന്‍ അനുവദിക്കണം. ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ