ദേശീയം

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ശ്രീരാമനായി ചിത്രീകരിച്ച് ടിആര്‍എസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ശ്രീരാമനായി ചിത്രീകരിച്ച് തെലങ്കാന രാഷ്ട്രസമിതി. രംഗറെഡ്ഡി ജില്ലയില്‍ ടിആര്‍എസ് നടത്തുന്ന വന്‍ റാലിയുടെ പ്രചരണാര്‍ത്ഥം വെച്ചിട്ടുള്ള ബോര്‍ഡിലാണ് മുഖ്യമന്ത്രിയെ ശ്രീരാമനാക്കിയത്. രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. 

തെലങ്കാന നിയമസഭ പിരിച്ചുവിട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് ടിആര്‍എസ് ഒരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ടിആര്‍എസ് നടത്തുന്ന പ്രഗതി നിവേദന സഭ എന്ന പരിപാടി ഏറെ രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ് ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമറാവു വ്യക്തമാക്കിയിരുന്നു. 

2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സപ്തംബര്‍ രണ്ട് തെലങ്കാന തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിന്റെ നാലാം വാര്‍ഷികമാണ്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വച്ച് വീണ്ടും ജയിച്ചുവരാമെന്നാണ് ടിആര്‍എസ് കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ