ദേശീയം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയാഹ്ലാദത്തിനിടെ അജ്ഞാതര്‍ ആസിഡ് ഒഴിച്ചു; 25 പേര്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: കര്‍ണാടക നഗര തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടണ്ണെലിനിടെ സംഘര്‍ഷം. തുമകുരുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അജ്ഞാതസംഘം ആസിഡ് ഒഴിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആസിഡ് ഒഴിക്കുകയായിരുന്നു.

ബംഗളുരു: കര്‍ണാടകയിലെ നഗരതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2267 സീറ്റുകളില്‍ 846 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപി 788 സീറ്റുകളുമായി തൊട്ട് പിന്നാലെയുണ്ട്. ജനതാദള്‍ എസ് 307 സീറ്റുകളാണ് നേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ഘടക കക്ഷിയാണ് മൂന്നാം സ്ഥാനത്തുള്ള ജനതാദള്‍ (എസ്). ഫലമറിവായ മറ്റ് സീറ്റുകളില്‍ സ്വതന്ത്രന്‍മാരും ചെറിയ പാര്‍ട്ടികളുമാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ടൗണ്‍ പഞ്ചായത്തുകളിലും ബിജെപി കോര്‍പറേഷനുകളിലും ആധിപത്യം പുലര്‍ത്തിയതായാണ് നിലവിലെ സീറ്റ് നില കാണിക്കുന്നത്. കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ അധികാരമേറിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. മെയ് മാസമാണ് കോണ്‍ഗ്രസ് പിന്തുണയോടെ കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള ശക്തിപ്രകടനം കൂടിയാണ് കുമാരസ്വാമിക്കും കോണ്‍ഗ്രസിനുംഈ തിരഞ്ഞെടുപ്പ്.

പ്രളയം കാരണം കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട, സോമവാര്‍പേട്ട എന്നിവലിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നുവെങ്കിലും മറ്റ് സ്ഥലങ്ങളില്‍ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

തിരഞ്ഞെടുപ്പ് സമയത്ത് തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസും ജനതാദളും തീരുമാനിച്ചത്. തൂക്കുസഭ വരുന്ന നഗരസഭകളില്‍ ഒന്നിച്ച് നില്‍ക്കാനും ധാരണയായിട്ടുണ്ട്. അന്തിമ ഫലം പുറത്ത് വന്നതിന് ശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്നാണ് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി