ദേശീയം

യോഗിയുടെ പേരില്‍ 10 രൂപയ്ക്ക് ഊണുമായി നഗരഭരണകൂടം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:   സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തി 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി അലഹബാദ് നഗരഭരണകൂടം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് പുതിയ പദ്ധതി. യോഗി താലി എന്ന പേരില്‍ 10 രൂപയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുളള പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അലഹബാദ് മേയര്‍ അഭിലാഷ് ഗുപ്തയാണ് നിര്‍വഹിച്ചത്. ദരിദ്ര ജനവിഭാഗങ്ങള്‍, അംഗപരിമിതര്‍, ഉള്‍പ്പെടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അഭിലാഷ് ഗുപ്ത പറഞ്ഞു. 

അലഹബാദ് അട്ടാര്‍സൂയ പ്രദേശത്താണ് വിതരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങാന്‍ പോകരുത് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?