ദേശീയം

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; ഒരു സ്ത്രീ ഉള്‍പ്പടെ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : ഛത്തീസഗഡിലെ നാരായണ്‍പൂറില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കക്രജാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് നക്‌സലുകളെ കണ്ടെത്തിയതെന്നും പട്രോളിങ്ങിനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് പൊലീസ് പറയുന്നത്. 

കൊല്ലപ്പെട്ടവരില്‍ നിന്നും ജാഹ്‌റ കമാന്‍ഡറായിരുന്ന റാട്ടി, നെല്‍നാര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന സോംലു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും പൊലീസ് പറഞ്ഞു.

മരിച്ചവരില്‍ ഒരു സ്ത്രീയും ഉണ്ട്.  മൃതദേഹങ്ങള്‍ക്ക് സമീപം നിന്നും ഇന്‍സാസ് റൈഫിളും, ഒരു 303 റൈഫിളും രണ്ട് നാടന്‍തോക്കുകളും പൊലീസ് കണ്ടെടുത്തു. നക്‌സലുകളെ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ റിസര്‍വ് ഫോഴ്‌സ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍