ദേശീയം

ഇന്ത്യയില്‍ ഓട്ടോറിക്ഷാ ചാര്‍ജ് വിമാനത്തിലും കൂടുതല്‍! പറയുന്നത് മറ്റാരുമല്ല, വ്യോമയാന സഹമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനയാത്രയേക്കാള്‍ ചിലവേറിയതാണ് ഓട്ടോറിക്ഷാ യാത്രയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ദ് സിന്‍ഹ. വിമാനയാത്രയ്ക്ക് ഓട്ടോറിക്ഷാ ചാര്‍ജ്ജിനേക്കാള്‍ ഒരു രൂപ കുറവാണ് ഈടാക്കുന്നതെന്നാണ് തന്റെ പ്രസ്താവനയ്ക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 

രണ്ടുപേര്‍ ഓട്ടോയില്‍ യാത്രചെയ്യുമ്പോള്‍ അവര്‍ നല്‍കേണ്ടിവരുന്നത് 10 രൂപയാണ്. അതായത് ഒരു കിലോമീറ്ററിന് അഞ്ച് രൂപ വീതം. എന്നാല്‍ വിമാനനിരക്ക് കണക്കാക്കുമ്പോള്‍ ഒരു കിലോമീറ്ററിന് നാല് രൂപയേ നല്‍കേണ്ടിവരുന്നൊള്ളു, ജയന്ദ് സിന്‍ഹ പറഞ്ഞു. താന്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് പലരും പറയുമായിരിക്കുമെങ്കിലും ഇതാണ് വാസ്തവമെന്ന് അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ ആളുകള്‍ യാത്രയ്ക്കായി വിമാനമാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ കാരണം ഇന്ത്യയില്‍ വിമാന നിരക്ക് കുറവായതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാല് വര്‍ഷം മുമ്പ് 11കോടി ആളുകളാണ് വിമാനമാര്‍ഗ്ഗം യാത്രചെയ്തിരുന്നതെങ്കില്‍ നിലവില്‍ യാത്രികരുടെ എണ്ണം 20കോടിയോളം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി