ദേശീയം

കൂടുതല്‍ മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല; ബാറില്‍ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

പനാജി: മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ബാറില്‍ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. സൗത്ത് ഗോവയിലെ കോള്‍വയിലുള്ള ബാറിലാണ് സംഭവം. മുബാറഖ് ഘാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. 

ബാറിന്റെ മാനേജര്‍ ഫെലിക്‌സ് ഫര്‍ണാണ്ടസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് യുവാവിന്റെ അറസ്റ്റ് എന്ന് പൊലീസ് പറഞ്ഞു. ബാറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് പരാതി. ബാര്‍ ജീവനക്കാരനോട് മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്നായിരുന്നു യുവാവിന്റെ ഈ പ്രവര്‍ത്തി എന്നും പരാതിയില്‍ പറയുന്നു. 

യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി