ദേശീയം

ഹാള്‍ ടിക്കറ്റില്‍ അമിതാഭ് ബച്ചനെ കണ്ട് അമിത് ദ്വിവേദി ഞെട്ടി; കൈയ്യബദ്ധം പറ്റിയതാവാമെന്ന് കോളെജ് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്


ഗോണ്ട: ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ചിത്രത്തിന് പകരം ഉത്തര്‍പ്രദേശിലെ സര്‍വകലാശാല പതിച്ച് നല്‍കിയത് അമിതാഭ് ബച്ചന്റെ ചിത്രം. ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയാണ് ബിഎഡ് വിദ്യാര്‍ത്ഥിയായ അമിത് ദ്വിവേദിയെ  അമിതാഭ് ബച്ചനാക്കിയത്.

ഗോണ്ടയിലെ രവീന്ദ്ര സിങ് സ്മാരക് മഹാ വിദ്യാലയയിലെ ബിഎഡ് വിദ്യാര്‍ത്ഥിയാണ് അമിത്. രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നതിനായി പേരും ഫോട്ടോയുമെല്ലാം കൃത്യമായി നല്‍കിയിട്ട് തിരികെ പോന്നതാണ്. പക്ഷേ ഹാള്‍ടിക്കറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ സ്വന്തം ചിത്രത്തിന് പകരം സാക്ഷാല്‍ അമിതാഭ് ബച്ചന്റേത് പതിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. കോളെജ് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചു. എന്നാല്‍ മാര്‍ക്ക് ലിസ്റ്റില്‍ ഏത് ചിത്രമാവുമെന്ന ആശങ്കയിലാണ് അമിത് ദ്വിവേദിയിപ്പോള്‍.

എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിദ്യാര്‍ത്ഥി സ്വയം ചെയ്തതോ, ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് ചെയ്‌തോ ആവാമെന്നാണ് കോളെജ് അധികൃതര്‍ പറയുന്നത്. അതേസമയം സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയതാവാനും സാധ്യതയുണ്ടെന്നും ചില അധ്യാപകര്‍ പറയുന്നു. 

പരീക്ഷ എഴുതിയ സ്ഥിതിക്ക് കൃത്യമായ മാര്‍ക്ക് ലിസ്റ്റ് പുറത്തിറക്കുന്നതിനായി പരീക്ഷാ ചുമതലയുള്ളവരെ ബന്ധപ്പെട്ടതായി കോളെജ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം