ദേശീയം

കോടതി മുറിയിലിരിക്കെ ജഡ്ജിയെ പാമ്പു കടിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പനവേലില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.

കോടതിയില്‍ ചേംബറിലിരിക്കുമ്പോളാണ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുകൈയില്‍ കടിയേറ്റ ഇദ്ദേഹം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു. 

പാമ്പു പിടുത്തക്കാരനെ വരുത്തി പിടികൂടിയ ശേഷം പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി 2ലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കോടതിക്കെട്ടിടത്തിന്റെ പിന്‍ഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്