ദേശീയം

യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആശുപത്രിയില്‍; നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കാണ്‍പൂര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാര്‍ ദാസിനെയാണ് തന്റെ ഔദ്യോഗിക വസതിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ ദാസിനെ ഹോസ്പിറ്റലിലെത്തിച്ചത്.അദ്ദേഹത്തിന്റെ നില വളരെ ഗുരുതരാവസ്ഥയിലാണെന്ന് കാണ്‍പൂര്‍ റീജന്‍സി ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു.ആത്മഹത്യാക്കുറിപ്പുകളൊന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.  

പുലര്‍ച്ചെ ആറ് മണിക്കാണ് 30 കാരനായ യുവ ഐപിഎസ് ഉദ്യോഗസ്ഥനെ ഹോസ്പിറ്റലിലെത്തിക്കുന്നത്. ആ സമയത്ത് തന്നെ സ്ഥിതി വളരെ മോശമായിരുന്നെന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു. രക്തസമ്മര്‍ദ്ദം വളരെ താഴേയ്ക്ക് പോയ അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ജീവന്‍ തിരിച്ചുപിടിക്കാനുള്ള ചികിത്സാരീതികളാണ് സ്വീകരിച്ചിരിക്കുന്നത്. ഈസ്റ്റ് കാണ്‍പൂരിലെ പൊലീസ് സൂപ്രണ്ടാണ് മുപ്പതുകാരനായ സുരേന്ദ്രകുമാര്‍ ദാസ്. അദ്ദേഹം ഈ തസ്തികയില്‍ നിയമിതനായിട്ട് ഒരു മാസം പോലും ആയിട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

ആത്മഹത്യാക്കുറിപ്പുകളൊന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കുടുംബപ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കീടനാശിനിയായാണ് സുരേന്ദ്ര ദാസ് കഴിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര